മലയാളിയും ബോളിവുഡ് സംവിധായകനുമായ രാജകൃഷ്ണ മേനോന്റെ പുതിയ സിനിമയിൽ തൃഷയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളാകുന്നു. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പനോരമ സ്റ്റുഡിയോസ് ആണ് നിർമിക്കുന്നത്.
സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചു. രാധിക ശരത്കുമാർ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
എയർലിഫ്റ്റ്, ഷെഫ് തുടങ്ങിയ ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയനായ രാജാ കൃഷ്ണ മേനോൻ അന്തരിച്ച നടൻ ടി.പി. മാധവന്റെ മകനാണ്.